Uncategorized

രാജ്യാന്തര ട്രെൻഡിൽ കുതിച്ച് സ്വർണം; പവന് വീണ്ടും 1.10 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നു കുതിപ്പ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,815 രൂപയിലും പവന് 1,10,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 11,350 രൂപയിലെത്തി.

തിങ്കളാഴ്ച നിശ്ചലമായിരുന്ന സ്വർണവില ചൊവ്വാഴ്ച ര​ണ്ടു ത​വ​ണ മാ​റി മ​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ പ​വ​ന് 120 രൂ​പ കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ 880 രൂ​പ ഉ​യ​ര്‍​ന്ന് 1,10,160 രൂ​പ​യി​ല്‍ എ​ത്തി​യി​രു​ന്നു. പിന്നാലെ ബുധനാഴ്ച താഴേക്കുപോയ സ്വർ‌ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു.

ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button