Uncategorized

പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി ജോലിക്കാരുടെ ഫോണുകൾ മോഷ്ടിച്ചു, വിൽനയ്ക്ക് എത്തിച്ചപ്പോൾ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: മൊബൈൽ മോഷണ കേസിൽ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. അസം നൗഗോൺ ബോർഗുളി സ്വദേശി മുഹമ്മദ് ഇമാൻ ഹുസൈൻ (28)നെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി രായമംഗലം തായിക്കരച്ചിറയിലുള്ള പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി പമ്പിലെ ജോലിക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയായിരുന്നു. പെരുമ്പാവൂരിലെ മൊബൈൽ ഷോറൂമിൽ മൊബൈൽ ഫോണുകൾ വില്പനയ്ക്ക് എത്തിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം തോമസ്, എസ് ഐ എൽദോപോൾ, സീനിയർ സിപിഒ മാരായ അരുൺ കെ കരുണൻ, ഇർഷാദ് ,സി പി ഒ രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button