Uncategorized

ലോക്ഭവനിൽ മത്സ്യവും മാംസവും വിലക്കിയത് ജനാധിപത്യവിരുദ്ധം: കെ ടി കുഞ്ഞിക്കണ്ണൻ

ലോക്ഭവനിൽ മത്സ്യവും മാംസവും വിലക്കി കൊണ്ടുള്ള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശം അത്യന്തം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് കെ ടി കുഞ്ഞിക്കണ്ണൻ. ഗവർണർക്ക് സസ്യാഹാരം മാത്രം കഴിക്കാം. അതയാളുടെ വ്യക്തിപരമായ ഇഷ്ടവും നിർബ്ബന്ധവുമാകാം. അതിലൊരു തെറ്റുമില്ല. എന്നാൽ താൻ നോൺവെജ് കഴിക്കാത്തത് കൊണ്ട് മറ്റെല്ലാവരും അത് കഴിക്കാൻ പാടില്ലെന്ന നിലയിൽ ലോക് ഭവനിൽ മാംസാഹരം വെക്കുന്നതും വിളമ്പുന്നതും നിരോധിക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. വ്യക്തിപരമായ ഭക്ഷണശീലം ലോക്ഭവനിലെ പൊതുനിയമാക്കുന്നതിലെ ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റിക് രീതിയും ശക്തമായി തന്നെ അപലപിക്കേണ്ടപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്.ഔദ്യോഗിക സ്ഥാപനങ്ങളിൽ സംഘപരിവാർ അജണ്ടയനുസരിച്ച് നിയന്ത്രണങ്ങളും പെരുമാറ്റ ചട്ടങ്ങളും കൊണ്ടുവരുന്നതും നിർബന്ധമാക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ കടന്നാക്രമണമാണെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഇന്നലെ പുതിയ ​ഗവർണർ ചുമതലയേറ്റിരുന്നു. അതിന് പിന്നാലെയാണ് ഇങ്ങനെയൊരു വിവാദം കൂടി ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button