Uncategorized
കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി; ഓണക്കാലമായിട്ടും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല

ഓണക്കാലമായിട്ടും പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ. ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്. ജൂലൈ മാസം നൽകേണ്ട പകുതി ശമ്പളം ഇതുവരെയും സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന പരാതി വ്യാപകമാവുകയാണ്.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് കെഎസ്ആർടിസിയിൽ കഴിഞ്ഞ 18 വർഷമായി ജോലി ചെയ്യുന്നവർക്കാണ് ദുരവസ്ഥ. ശമ്പളം വൈകുന്നതോടെ ദുരിതത്തിലായത് എണ്ണായിരത്തോളം കുടുംബങ്ങളാണ്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് , ക്ലാർക്ക് ,എന്നീ തസ്തികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ശമ്പളം ഇല്ലാത്തത്
സ്ഥിരം ജീവനക്കാർക്ക് ഒരു ഡ്യൂട്ടിക്ക് 1500ലധികം രൂപ ലഭിക്കുമ്പോൾ താൽക്കാലിക ജീവനക്കാർക്ക് ഒരു ആനുകൂല്യങ്ങളും ഇല്ലാതെ ലഭിക്കുന്നത് വെറും 715/- രൂപ മാത്രമാണ്. ശമ്പളം കൃത്യമായി ലഭിക്കാത്തതോടെ അമർഷത്തിലാണ് ജീവനക്കാർ




