Uncategorized

അമിതവേഗതയിലെത്തിയ BMW കാർ പാലത്തിന്‍റെ കൈവരിയിലിടിച്ച് താഴേക്ക് പതിച്ചു; മുംബൈയിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

മുംബൈ: അമിതവേഗതിയിലെത്തിയ ബിഎംഡബ്ല്യുകാർ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മുംബൈയിലെ ലോട്ട് ജെട്ടിക്ക് സമീപം ലാലാ കോളേജിന് എതിര്‍വശത്ത് ഇന്ന് പുലർച്ചെ 5.20 ഓടെയായിരുന്നു അപകടം നടന്നത്. പാലത്തിലെ സൈന്‍ബോര്‍ഡ് വരെ തകര്‍ത്തുകൊണ്ടാണ് കാര്‍ താഴേയ്ക്ക് പതിച്ചത്. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.

കാറിലുണ്ടായിരുന്നത് നാല് വിദ്യാര്‍ത്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ സമീപത്തെ വൈ എൽ നായർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേർ മരിച്ചിരുന്നു. സഞ്ജയ് ഗജ്ജാൽ (21), ദിരിയ സേത്ത് (17) എന്നിവരും 25 വയസ് പ്രായം തോന്നിക്കുന്ന യുവാവുമാണ് മരിച്ചത്. 25കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലി എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button