Uncategorized

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട്‌പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാരംഭ ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രി ഒരു കുട്ടിയെ എടുത്തിരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അവേഹേളിച്ച് പോസ്റ്റ് ഇട്ടതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിന് അടിയില്‍ കമന്റിട്ട മറ്റൊരു പ്രൊഫൈലിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഷിജു കണ്ണൂര്‍, ഷാജഹാന്‍ എന്നീ പ്രൊഫൈലുകള്‍ക്കെതിരെയാണ് കേസെടുത്തത്. പോസ്റ്റും കമന്റും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നാണ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പോസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കുന്നതാണെന്നും തന്‍മൂലം ലഹള ഉണ്ടാകാന്‍ ഇടയുണ്ടെന്നും എഫ്ആഐആറില്‍ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button