Uncategorized

പൊലിസിനെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെതിരെ മറ്റൊരു കേസ് കൂടി

വൈപ്പിന്‍: എളങ്കുന്നപ്പുഴയില്‍ സ്വകാര്യ ബസ് ഡ്രൈവറെ കൊല്ലാന്‍ ശ്രമിക്കുന്നത് തടഞ്ഞ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടകള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബസ് ഡ്രൈവറെ ആയുധം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും കുത്തിമുറിവേല്‍പ്പിക്കുകയും വധഭീഷണി മുഴക്കിയതിനുമാണ് പുതിയ കേസ്.

കൂടാതെ ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്ന 1,670 രൂപയും 29,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. ബസ് ഡ്രൈവറായ പുതുവൈപ്പ് കരീത്തറ നിതീഷ് കുമാര്‍ (39) നല്‍കിയ പരാതിയിലാണ് കേസ്.

പ്രതികളായ ഞാറക്കല്‍ വട്ടത്തറ മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത്, സഹോദരന്‍ പ്രജീഷ്, സുഹൃത്ത് വരാപ്പുഴ ചരിയം തുരുത്ത് നികത്തിത്തറ രാഗിന്‍, കണ്ടലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലിസിനെ ആക്രമിച്ചതിന് എട്ടോളം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

അറസ്റ്റിലായ മൂന്നു പ്രതികളുമായി പൊലിസ് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. ഞാറക്കല്‍ എസഎച്ച്ഒ ഇന്‍ചാര്‍ജ് കെ.കെ. ഷബാബിന്‍റെ നേതൃത്വത്തില്‍ സംഭവം നടന്ന എളങ്കുന്നപ്പുഴ നയാര പമ്പില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ശനിയാഴ്ച കോടതിയില്‍ വീണ്ടും ഹാജരാക്കും. ഇതിനിടെ ഒളിവിലായ നാലാമനു വേണ്ടി പൊലിസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button