Uncategorized

പാകിസ്ഥാനിലിരുന്ന് യുഎസ് തപാൽ വകുപ്പിന്‍റെ വ്യാജ ലേബലുകൾ വിറ്റു! 1,194 കോടി രൂപയുടെ നഷ്ടം, ഒടുവിൽ പാക് യുവാവ് അറസ്റ്റിൽ

അമേരിക്കൻ തപാൽ സേവനമായ യുഎസ് പോസ്റ്റൽ സർവീസിന് (USPS) 12.6 കോടി ഡോളറിലേറെ (ഏകദേശം 1,194 കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ഓൺലൈൻ തട്ടിപ്പ് കേസിൽ പാകിസ്ഥാനിയായ 33 -കാരനെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാൽ സ്വദേശിയായ ഫഹീം അക്രമാണ് പാക് പോലീസിന്‍റെ പിടിയിലായത്. ബന്ധുക്കളുടെയും മറ്റും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഫഹീം അക്രം യുഎസ് തപാൽ വകുപ്പിന്‍റെ വ്യാജ ലേബലുകൾ കുറഞ്ഞ വിലയ്ക്ക് വെബ്സൈറ്റ് വഴി വിറ്റെന്നാണ് കേസ്.

തപാൽ സ്റ്റാമ്പിലെ തട്ടിപ്പ്
അമേരിക്കൻ അന്വേഷണ ഏജൻസികളുടെ ആരോപണമനുസരിച്ച്, ‘LabelsBank.com’ എന്ന വെബ്സൈറ്റിലൂടെ അതിലൂടെ 5,200-ലധികം ഉപഭോക്താക്കൾക്ക് 51 ലക്ഷത്തിലധികം വ്യാജ പോസ്റ്റേജ് ലേബലുകൾ വിറ്റഴിച്ചു. 5,200ലധികം ഉപഭോക്താക്കൾ വെബ്സൈറ്റ് ഉപയോഗിച്ചതായും യുഎസ് നീതിന്യായ വകുപ്പിന്‍റെ രേഖകൾ പറയുന്നു. പാക്കേജിന്‍റെ ഭാരമോ വലിപ്പമോ അയക്കുന്ന സ്ഥലമോ പരിഗണിക്കാതെ, ഓരോ ലേബലിനും സാധാരണയായി 2 ഡോളർ എന്ന നിരക്കിലാണ് ഫഹീം അക്രം ഇവ വിറ്റിരുന്നത്. യഥാർത്ഥ പോസ്റ്റൽ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ പാക്കേജുകൾ അയക്കാൻ ഇത് ഉപഭോക്താക്കളെ സഹായിച്ചു. ഇതിലൂടെ യുഎസ് പോസ്റ്റൽ സർവീസിന് (USPS) വരുമാനനഷ്ടവും ഷിപ്പിംഗ് ചെലവുകൾ സംബന്ധിച്ച നഷ്ടവും ഉണ്ടായതായി യുഎസ് അറ്റോർണി ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button