Uncategorized

ഇ​രു​പ​ത് രൂ​പ​യു​ടെ കു​പ്പി​വെ​ള്ളം മോ​ഷ്ടി​ച്ചെ​ന്നാരോ​പി​ച്ച് യു​വാ​വി​നെ വൈ​ദ്യു​ത പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: വി​ജ​യ​വാ​ഡ​യി​ൽ 20 രൂ​പ വി​ല​യു​ള്ള കു​പ്പി​വെ​ള്ളം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ നാ​ലം​ഗ സം​ഘം വൈ​ദ്യു​ത പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു. തെ​ലു​ങ്കാ​ന​യി​ലെ നാ​ൽ​ഗോ​ണ്ട സ്വ​ദേ​ശി എം. ​സാ​യ് കു​മാ​ർ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ടി. ​ര​വി​ശ​ങ്ക​ർ, എ​സ്. അ​യ്യ​പ്പ, പി. ​ന​വീ​ൻ, സാ​യ് പ്ര​ണീ​ത് എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

യാ​ദാ​ദ്രി ഭു​വ​ന​ഗി​രി ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് വി​ജ​യ​വാ​ഡ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 18-ന് ​പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ വി​ജ​യ​വാ​ഡ​യി​ലെ പ​ട​മ​ത ഡോ​ങ്ക റോ​ഡി​ലു​ള്ള ഒ​രു ക​ടി​യ​ൽ നി​ന്ന് സാ​യ് കു​മാ​ർ ഫ്രി​ഡ്ജി​ൽ നി​ന്നു കു​പ്പി​വെ​ള്ളം എ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​സ​മ​യം ക​ട​യു​ട​മ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ട​യി​ലെ​ത്തി​യ പാ​ൽ വി​ത​ര​ണ വാ​നി​ലെ ഡ്രൈ​വ​ർ ഇ​ത് ക​ണ്ട് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നും ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നും മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് സാ​യ് കു​മാ​റി​നെ സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ൽ കെ​ട്ടി​യി​ടു​ക​യും വ​ടി​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

തു​ട​ക്ക​ത്തി​ൽ റോ​ഡി​ൽ കി​ട​ന്ന സാ​യ് കു​മാ​റി​നെ ക​ണ്ട​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. പി​ന്നീ​ട് നാ​ട്ടു​കാ​ർ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ടി. ​ര​വി​ശ​ങ്ക​ർ, എ​സ്. അ​യ്യ​പ്പ, പി. ​ന​വീ​ൻ, സാ​യ് പ്ര​ണീ​ത് എ​ന്നി​വ​രെ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ല​പ്പെ​ട്ട സാ​യ് കു​മാ​റി​ന് ഭാ​ര്യ​യും ര​ണ്ട് പി​ഞ്ചു​കു​ട്ടി​ക​ളു​മു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button