Uncategorized

കോവളം സ്പാ കേസ്: പെൺകുട്ടിയെ തമിഴ്നാട് പൊലീസിന് ഉടൻ കൈമാറില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: കോവളം സ്പായില്‍ വെച്ച് പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് പൊലീസ്. തമിഴ്‌നാട് പൊലീസിന് ഉടന്‍ പെണ്‍കുട്ടിയെ കൈമാറില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ തീരുമാനം അറിയിച്ചത്. പതിനാറുകാരിക്ക് സ്പായില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമാണ്. കുട്ടിയെ കൗസലിംഗിന് വിധേയമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു. ഈ നിലയില്‍ മൊഴിയെടുപ്പ് നടത്താനാകില്ലെന്നും അന്വേഷസംഘം ചൂണ്ടിക്കാട്ടി.

ഇതോടെ തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് പൊലീസ് സംഘം തിരികെ പോവുകയായിരുന്നു.

കോവളത്തെ കേസ് വിവരങ്ങള്‍ തമിഴ്‌നാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തയാഴ്ച കുട്ടിയെ തെളിവെടുപ്പിനായി തമിഴ്‌നാട് പൊലീസിന് നല്‍കും. സിഡബ്ല്യുസി അനുമതിക്കായി തമിഴ്‌നാട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് തമിഴ്‌നാട് രേഖപ്പെടുത്തിയിരുന്നു.മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ട് വയസുമുതല്‍ മാതൃസഹോദരിയുടെ സംരക്ഷണയില്‍ വളര്‍ന്ന 16കാരിയായ പെണ്‍കുട്ടിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന് പണം വാങ്ങി കുട്ടിയെ വില്‍ക്കുകയായിരുന്നു. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചു. സ്പാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കാണാതായതോടെ പ്രതികള്‍ പൊലീസ് സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലയ്ക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. പൊലീസ് അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടേതെന്ന് പറഞ്ഞ് ഇവര്‍ ഹാജരാക്കിയ ആധാറില്‍ 22 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് തിരിച്ചറിയുന്നത്. ആന്ധ്രയില്‍ നിന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പദ്ധതി പാളിയത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button