Uncategorized
തൃക്കാക്കര സഹകരണ ആശുപത്രിയിൽ വെള്ളക്കെട്ട്; മലിനജലം കയറി പ്രധാന വിഭാഗങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു

തൃക്കാക്കര സഹകരണ ആശുപത്രിയിൽ വീണ്ടും വെള്ളക്കെട്ട്. മലിനജലം കയറി പ്രധാന ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ആശുപത്രിയിൽ വെള്ളം കയറിയത്
മോർച്ചറി, സ്കാനിങ്, എക്സ്-റേ വിഭാഗങ്ങളിൽ ഉൾപ്പെടെ വെള്ളം കയറി. രോഗികളും ജീവനക്കാരും ദുരിതത്തിൽ. കെഎംആർഎൽ മണ്ണടിച്ച സ്ഥലത്തെ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് ആശുപത്രിയിൽ മലിനജലം കയറാൻ കാരണമായത്




