Uncategorized

കാ​റി​ന്‍റെ മു​ക​ളി​ൽ കൈ​ക​ൾ ബ​ന്ധി​ച്ച് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​ലി​ച്ചി​ഴ​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ൺ​പൂ​രി​ൽ യു​വാ​വി​നെ കാ​റി​ന്‍റെ മു​ക​ളി​ൽ കൈ​ക​ൾ ബ​ന്ധി​ച്ച് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളും വ​ലി​ച്ചി​ഴ​ച്ച ശേ​ഷം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി. ഫു​ഡ് പ്രൊ​ഡ​ക്ട്സ് ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ബി​രു സിം​ഗ് ഭ​ദൗ​രി​യ (37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ബി​രു സിം​ഗും രാ​ജ്വീ​ർ, മേ​വ​ലാ​ൽ എ​ന്നി​വ​രു​മാ​യി ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ബി​രു സിം​ഗി​ന്‍റെ പി​താ​വ് റാം ​ശ​ങ്ക​ർ സിം​ഗ് പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി മേ​വ​ലാ​ൽ, രാ​ജ്വീ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് പേ​ർ ചേ​ർ​ന്ന് കാ​റി​ലെ​ത്തി ബി​രു സിം​ഗി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ബി​രു സിം​ഗി​നെ പ്ര​തി​ക​ൾ കാ​ർ കൊ​ണ്ട് ഇ​ടി​ച്ചു വീ​ഴ്ത്തി. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ കാ​റി​ന്‍റെ മു​ക​ളി​ൽ കി​ട​ത്തു​ക​യും ര​ണ്ട് കൈ​ക​ളും കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ക്കി ജ​ന​ൽ അ​ട​ച്ച ശേ​ഷം വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യു​മാ​യി​രു​ന്നു. ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളും ഈ ​രീ​തി​യി​ൽ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യ ശേ​ഷം ബി​രു സിം​ഗി​നെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ശ​രീ​ര​ത്തി​ലൂ​ടെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ജ​ന​ലു​ക​ളി​ൽ കൈ​ക​ൾ കു​ടു​ങ്ങി അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ര​ലു​ക​ൾ ഗു​രു​ത​ര​മാ​യി ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​ത്തി​ലേ​റെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. തു​ട​ക്ക​ത്തി​ൽ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബു​ധ​നാ​ഴ്ച ബ​ന്ധു​ക്ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ക്ക​ത്തി​ൽ ഇ​തൊ​രു സാ​ധാ​ര​ണ വാ​ഹ​നാ​പ​ക​ട​മാ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് കു​ടും​ബം കൊ​ല​പാ​ത​ക ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റും പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ ഫ​ത്തേ​പൂ​ർ ജി​ല്ല​യി​ലെ ജ​ഹാ​നാ​ബാ​ദി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പൊ​ലി​സ് ഊ​ർ​ജി​ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button