Uncategorized
പൊതുതോട് സ്വകാര്യവ്യക്തി നികത്തി; പുന്നപ്രയിൽ ഒറ്റമഴയിൽ പ്രദേശം വെള്ളക്കെട്ടിൽ

മഴ തുടരുന്നതോടെ മറ്റ് വീടുകളും വെള്ളത്തിൽ മുങ്ങുമെന്ന അവസ്ഥയിലാണ്. പ്രദേശത്തെ പലരുടെയും കരകൃഷികൾ വെള്ളത്തിലായി. വീടും പരിസരങ്ങളും വെള്ളക്കെട്ടിലായതോടെ, വെള്ളം കെട്ടിക്കിടന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 38 കുടുംബങ്ങൾ പുന്നപ്ര തെക്ക് പഞ്ചായത്ത് ദുരന്തനിവാരണ കമ്മിറ്റിക്ക് പരാതി നൽകി. പൊതുതോട് നികത്തിയ ഭാഗത്തുകൂടി നീർച്ചാലുണ്ടാക്കി നിലവിലുള്ള വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണമെന്നും, അതിനുശേഷം തകർന്ന പൈപ്പിന് പകരം പുതിയത് സ്ഥാപിച്ച് ശാശ്വതപരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.




