Uncategorized

ജാതിവിലക്ക് ലംഘിച്ച് ദളിത് പ്രവേശനത്തിനായി ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് വനിതാ എസ്.പി; തമിഴ്‌നാട്ടിൽ മാതൃകാപരമായ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്ത് ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം വകുപ്പിന്‍റെ കീഴിലുള്ള പെരുമാൾ ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് പ്രവേശനം സാധ്യമാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസ് ആണ് ക്രമസമാധാന പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ദളിത് ജനവിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കിയത്.ചിന്നസേലം താലൂക്കിലെ ദേവസ്വം വകുപ്പിന് കീഴിലുള്ള പ്രസിദ്ധമായ പെരുമാൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വർഷങ്ങളായി ദളിത് വിഭാഗങ്ങളെ പ്രബല ജാതിക്കാർ വിലക്കിയിരുന്നു.ദളിത് ജനവിഭാഗങ്ങൾ ഒന്നടങ്കം ക്ഷേത്രദർശനത്തിനായി എത്താൻ തീരുമാനിച്ചതോടെ ഒരു വിഭാഗം ക്ഷേത്രകവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ക്ഷേത്രം പൂട്ടിയിടുകയും ചെയ്തു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായിവിവരം അറിഞ്ഞ ഉടൻ തന്നെ എസ്.പി ഐ. ഷാഹ്നാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി പോലീസ് സമവായ ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത എസ്.പി ഷാഹ്നാസ്, ചർച്ചകൾ വഴിപ്പെടാതിരുന്നതോടെ ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് ദളിത് വിഭാഗങ്ങൾക്ക് സുരക്ഷിതമായി അകത്തുകടക്കാനും പ്രാർത്ഥന നടത്താനും സൗകര്യമൊരുക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button