Uncategorized

തൃശ്ശൂർ പൂരം അട്ടിമറി: ‘നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നത്’, പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി

തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ വിമര്‍ശിച്ചു. പൂരം കലക്കൽ ആരാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ഗിരീഷ് കുമാർ, പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരിൽ കാണാനും തീരുമാനം. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം.

റിപ്പോ‍ർട്ട് ഇന്ന് ഡിജിപി സർക്കാരിന് കൈമാറും
തൃശ്ശൂർ പൂരം അട്ടിമറിയിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോ‍ർട്ട് ഇന്ന് ഡിജിപി സർക്കാരിന് കൈമാറും. 7 മാസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പൂഴ്തിയിരുന്ന റിപ്പോ‍ർട്ടാണ് സർക്കാരിന് മുന്നിലേക്ക് എത്തുന്നത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം പ്രതി ചേർത്ത് പ്രത്യേക സംഘം ഏഴ് മാസം മുമ്പ് നൽകിയ റിപ്പോർട്ട് ഇന്നലെയാണ് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറിയത്. സർക്കാർ ഈ റിപ്പോർട്ട് സ്വീകരിക്കുമോ, തുടരന്വേഷണം പ്രഖ്യാപിക്കുമോ എന്നതാണ് നിർണായകം. അതേസമയം, പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്ത് കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.

2024 ഏപ്രിൽ 19ലെ തൃശൂർ പൂരം അട്ടിമറിയോടെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനാണ്. എൽഡിഎഫ് സര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് ബിജെപിക്കുവേണ്ടി പൂരം അട്ടുമറിച്ചുവെന്നായിരുന്നു യുഡിഎഫ് ആരോപണം. പിണറായി സർക്കാർ നിയോഗിച്ച് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ മാറും മുമ്പ് റിപ്പോർട്ട് റിപ്പോർട്ട് നൽകിയിരുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ അടക്കം പ്രതിചേർത്ത റിപ്പോർട്ടിൽ തുടർനടപടി വേണ്ടെന്നായിരുന്നു എൽഡിഎഫ് സര്‍ക്കാര്‍ നിർദ്ദേശം. അട്ടിമറിക്ക് പിന്നിലെ ആസൂത്രണം പുറത്തുവരുണമെന്ന് വാദിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ റിപ്പോർട്ട് അനങ്ങിയില്ല. കോണ്‍ഗ്രസുമായി അടുപ്പമുള്ളവര്‍ ഉള്‍പ്പടെ പ്രതിപ്പട്ടികയിലായതിനാൽ ആഭ്യന്തരവകുപ്പിന് മെല്ലെപ്പോക്കിലായി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ സർക്കാർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button