Uncategorized

സ്പായിലെ പീഡനം: പെൺകുട്ടിയുടെ മൊഴി തമിഴ്നാട് പൊലീസ് രേഖപ്പെടുത്തും

കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് പൊലീസ് തിരുവനന്തപുരത്ത് എത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി തമിഴ്നാട് പൊലീസ് രേഖപ്പെടുത്തും. ഗുഡുവഞ്ചേരിയിലെ സ്പായിൽ പീഡനത്തിനിരയായെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി നൽകിയത്. അന്വേഷണ ചുമതല തിരുവനന്തപുരം കൺട്രോൾ റൂം എസിപിക്ക് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തിരുന്നു. അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടിയെ നോക്കിയിരുന്നത് അമ്മയുടെ സഹോദരിയും ഭർത്താവുമായിരുന്നു. കുട്ടിയെ വിറ്റ ഉടൻ തന്നെ ഇവർ ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ചത്.

പെൺകുട്ടിയുടെ മാതൃസഹോദരി സ്പാ ഉടമയിൽ നിന്ന് നിരന്തരം പണം വാങ്ങിയതി​ന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു. പെൺകുട്ടി ചൂഷണത്തിന് ഇരയായിരുന്ന സമയങ്ങളിൽ മാതൃ സഹോദരിക്ക് പണം ലഭിച്ചിവെന്നായിരി്നു വിവരം. പെൺകുട്ടിയുടെ ശമ്പളത്തിന് പുറമേയാണ് ഈ തുക നൽകിയത്. പെൺകുട്ടി വിസമ്മതിച്ചപ്പോഴും നിർബന്ധപൂർവ്വം സ്പായിലേക്ക് അയച്ചതായും കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button