Uncategorized

ജൂതപ്പള്ളിക്ക് മുമ്പിലെ തീവെപ്പ്; അന്വേഷണസംഘം പൂനെയിൽ, പ്രതി പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ അന്വേഷണസംഘം പൂനെയിൽ. പ്രതി എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പ്രതിയുടെ പശ്ചാത്തലം മനസ്സിലാക്കാൻ ആണ് പൊലീസിന്‍റെ നീക്കം. അതിനിടെ എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും, ഒഴിഞ്ഞു കിടന്ന വീടിനും തീവച്ചതിലാണ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രതിയുടെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം വന്നിട്ടില്ല.

തീയിടാൻ നിർദേശം നൽകിയ ബോസും വിക്രം എന്നയാളും ഒരാളാണോ എന്നറിയാൻ പരിശോധനാഫലം അറിയണം. ഇത് കേസില്‍ വളരെ നിർണായകമാണ്. ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം വന്നതിന് ശേഷമേ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകകയുള്ളൂ. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് മൊഴി നൽകിയിരുന്നു.

എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. ഫോൺ പരിശോധനയിലൂടെ നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button