Uncategorized

ഇന്ന് സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്? വില കൂടിയോ കുറഞ്ഞോ എന്നറിയാം

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1,06,040 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില ഉണ്ടായിരുന്നത്.

ഓ​ഗസ്റ്റ് 1ന് 1,05,760 രൂപയായി കുറഞ്ഞു. 280 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെയും 1,05,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില ഈടാക്കിയത്. ഇന്നും ഇതേ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്.

അതേസമയം പണിക്കൂലിയും മറ്റും കൂടി ചേരുമ്പോൾ 1,22,005 രൂപയോളമാണ് ഒരു പവൻ വാങ്ങാൻ ചെലവിടേണ്ടി വരിക. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 13,220 രൂപയാണ്. സ്വർണവില ഇനി കൂടുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വില കൂടിയും കുറഞ്ഞും മാറി മറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button