Uncategorized
തത്സമയ കുർബാനയ്ക്കിടെ വൈദികന്‍റെ തലയിൽ കൂറ്റൻ കുരിശ് വീണു! ദാരുണാന്ത്യം, സംഭവം എക്വഡോറിൽ

പള്ളിയിൽ കുർബാന തത്സമയ സംപ്രേഷണം നടത്തുന്നതിനിടെ പിന്നിലിരുന്ന ഭീമൻ മരക്കുരിശ് ദേഹത്തേക്ക് വീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ എക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലാണ് ഒക്ടോബർ 17 -ന് അപകടമുണ്ടായത്. ഉയരത്തിൽ നിന്നും തലയിൽ കുരിശ് വീണ് ഫാ. പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്.
പ്രാർത്ഥനയ്ക്കിടെ അപ്രതീക്ഷിത ദുരന്തം
പള്ളിയിലെ അൾത്താരയ്ക്ക് സമീപം നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഫാ. പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി. അദ്ദേഹത്തിന് പിന്നിലെ ചുമരിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മരക്കുരിശ് അപ്രതീക്ഷിതമായി ഇളകി നേരെ വൈദികന്‍റെ തലയിൽ വീഴുകയായിരുന്നു. കുരിശ് തലയിൽ വീണതിന്‍റെ ആഘാതത്തിൽ വൈദികനും താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം.



