വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല: വടശ്ശേരി ഹസൻ മുസ്‌ലിയാർ

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. വഖഫ് ബോർഡിൽ മുഖ്യമന്ത്രി നേരത്തെ പ്രാതിനിധ്യം ഉറപ്പ് നഷകിയതായിരുന്നു. ടീം യുഡിഎഫ് എന്നാണ് സതീശൻ തുടക്കത്തിൽ പറഞ്ഞത്. പക്ഷെ പറഞ്ഞു വഞ്ചിച്ചുവെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ കുറ്റപ്പെടുത്തി.
വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നികൾക്ക് നീതി നിഷേധിച്ചുവെന്നും നാമമാത്ര വഖഫ് കൈാര്യം ചെയ്യുന്നവർക്ക് പ്രാതിനിധ്യം നൽകിയപ്പോൾ സുന്നികളെ നോക്കുകുത്തിയാക്കിയെന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കുറ്റപ്പെടുത്തി. സമസ്ത ഇ കെ വിഭാഗത്തെയും അവഗണിച്ചുവെന്നും സമസ്‌തയിലെ രണ്ടു വിഭാഗവും അവഗണിക്കപ്പെട്ടുവെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ കുറ്റപ്പെടുത്തി. ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള അവസരം നഷ്‌ടപ്പെടുത്തിയത് മുസ്‌ലിം ലീഗാണെന്നും ചർച്ചകളോട് മുഖം തിരിഞ്ഞ് നിൽക്കില്ലെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ വ്യക്തമാക്കി.



