Uncategorized

തുടരുന്ന വിസ്മയം, തുടരുന്ന പറ്റിപ്പ്; കോളേജ് വിദ്യാർഥിനികളുടെ സ്കോളർഷിപ്പ് ഇപ്പോൾ കൊടുക്കില്ലെന്ന് പറയുമ്പോൾ ഇനിയങ്ങോട്ടും കിട്ടുമോ എന്നത് സംശയകരമാണ് പി എസ് സഞ്ജീവ്

കോളേജ് വിദ്യാർഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് ഈ അധ്യായന വർഷത്തിൽ നൽകില്ലെന്ന റോജി എം ജോണി​ന്റെ പരാമർശത്തിൽ വിമർശനവുമായി പി എസ് സഞ്ജീവ്. അധികാരത്തിലെത്തി ആദ്യ മാസം തൊട്ട് ആയിരം രൂപ നൽകുമെന്നായിരുന്നു യുഡിഎഫ് സർക്കാരി​ന്റെ പ്രഖ്യാപനം. എന്നാൽ ഈ “ഇന്ദിര ഗ്യാരന്റി”യ്ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒരു ഗ്യാരന്റിയും ഇല്ലെന്ന് യുഡിഎഫ് സർക്കാർ അറിയിച്ചിരിക്കുകയാണെന്ന് പി എസ് സഞ്ജീവ് പരിഹസിച്ചു.

പരസ്യത്തിനും, തട്ടിപ്പിനും, പറ്റിപ്പിനും മാതൃകയാണ് യുഡിഎഫ് പ്രകടന പത്രിക. ഈ വർഷം കൊടുക്കില്ലെന്ന് പറയുമ്പോൾ ഇനിയങ്ങോട്ടും കിട്ടുമോ എന്നത് ഇപ്പോൾ തന്നെ സംശയകരമാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സഞ്ജീവി​ന്റെ വിമർശനം.

അതേസമയം, ഇവിടെ കോളേജ് വിദ്യാർഥിനികളേയും പറഞ്ഞു പറ്റിച്ചിരിക്കുകയാണ് യുഡിഎഫ് സ‍‍ർക്കാർ. കോളേജ് വിദ്യാ‍ർഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ വ്യക്തമാക്കുകയായിരുന്നു.
ഈ വർഷം പദ്ധതിക്കായി മാറ്റി വെച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. ഇത് സംബന്ധിച്ച് നിയമസഭയിൽ മന്ത്രി റോജി എം ജോൺ മറുപടി നൽകിയിരുന്നു. പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്ന മന്ത്രിയുടെ വാക്ക് പാഴ്‍വാക്കാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button