Uncategorized
സമര കലുഷിതം രാജ്യ തലസ്ഥാനം; ഒക്ടോബർ 24, 25 തീയതികളിൽ രാപകൽ സമരം സംഘടിപ്പിക്കാൻ എ ഐ എസ് എഫ്

രാജ്യ തലസ്ഥാനം കലുഷിതമായ അവസ്ഥയിലാണെന്നും സമരം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുന്ന ഈ ഘട്ടത്തിൽ പല ക്യാംപെയിനുകളും എ ഐ എസ് എഫ് ഏറ്റെടുക്കുകയാണെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ബിപിൻ എബ്രഹാം വ്യക്തമാക്കി. ദില്ലി സമരങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോകില്ലെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി അധിൻ അമ്പാടി കൂട്ടിച്ചേർത്തു.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുമെന്നും ഒക്ടോബർ 24, 25 തീയതികളിൽ രാപകൽ സമരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്നും അധിൻ അമ്പാടി പറഞ്ഞു.



