Uncategorized
അന്വേഷണമികവിന് കണ്ണൂർ സിറ്റി എ.സി.പി. എം.പി. ആസാദ് ഉൾപ്പെടെ 23 പോലീസ് ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജി.യുടെ പ്രശംസാപത്രം

കണ്ണൂർ: വിവിധ കേസ് അന്വേഷണങ്ങളിലെ മികച്ച പ്രകടനത്തിനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ കാണിച്ച മികവിനും കണ്ണൂർ സിറ്റി എ.സി.പി. എം.പി. ആസാദ് ഉൾപ്പെടെ 23 പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തികിന്റെ പ്രശംസാപത്രം.
കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കടത്ത്, പോക്സോ (POCSO) കേസുകൾ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിനൽകുന്നതിൽ മികച്ച പങ്ക് വഹിച്ചതിനാണ് ഉദ്യോഗസ്ഥരെ ആദരിച്ചത്.
പോലീസ് സേനയുടെ ആത്മവീര്യം കൂട്ടാനും അന്വേഷണ മികവ് പ്രോത്സാഹിപ്പിക്കാനും ഇത്തരം അംഗീകാരങ്ങൾ സഹായകരമാകുമെന്ന് ഡി.ഐ.ജി. കെ. കാർത്തിക് വ്യക്തമാക്കി. വിവിധ സ്റ്റേഷനുകളിലെയും സ്പെഷ്യൽ വിങ്സുകളിലെയും ഉദ്യോഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്.




