Uncategorized
“ഒരിടത്ത് തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് പഠിപ്പിക്കുന്നു”; കേരള പിഎസ്സി പരീക്ഷയിലെ ചോദ്യത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള കേരള പിഎസ്സി പരീക്ഷയിലെ ചോദ്യത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ് എംപി. ഈ വർഷം ജൂൺ, ജൂലൈ മാസത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള നാല് പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയെന്നായിരുന്നു ഇന്ന് നടന്ന പിഎസ്സി പരീക്ഷയിൽ ചോദിച്ചത്.
ജന്തർമന്തറിലെ സമരം ഇനി വേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ച്, അത് സമര വേദി അല്ലായെന്ന് ഡീനോട്ടിഫൈ ചെയ്തുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി രണ്ടാമത്തെ ദിവസമാണ് ഈ ചോദ്യം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷയിൽ വന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യമെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. ഒരിടത്ത് തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് അതിനെക്കുറിച്ച് പഠിപ്പിക്കുകയാണെന്നും കേരള പിഎസ്സിയിലെ ചോദ്യത്തെ പ്രശംസിച്ച് ബ്രിട്ടാസ് കുറിച്ചു.




