Uncategorized

ബോംബ് ഭീഷണി; ഫ്രാങ്ക്ഫർട്ട് – ദില്ലി എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ഫ്രാങ്ക്ഫർട്ട് – ദില്ലി എയർ ഇന്ത്യ വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനം ജയ്‌പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എയര്‍ ഇന്ത്യയുടെ AI2030 വിമാനമാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. നിലവിൽ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ വിമാനത്തിൽ സുരക്ഷാ പരിശോധന നടക്കുകയാണ്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.വിമാന റാഞ്ചൽ മുന്നറിയിപ്പ് കൂടി ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൈജാക്ക് കോഡ് പൈലറ്റ് അബദ്ധത്തിലാണ് ഉപയോഗിച്ചതെന്നും സൂചനയുണ്ട്. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button