Uncategorized

ഇരിട്ടി എംഡിഎംഎ കേസ്: സാമ്പത്തിക ഇടപാടിൽ ഒരാൾ കൂടി അറസ്റ്റിൽ

​ഇരിട്ടി: വൻതോതിൽ എംഡിഎംഎ പിടികൂടിയ കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ സ്വദേശി ടി. ജോബിഷാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.
​നുച്ചിയാട് സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെയാണ് എംഡിഎംഎയുമായി ഇതിനുമുമ്പ് പൊലീസ് പിടികൂടിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നത്.
​ഇതുവരെ ഈ കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വടകര സ്വദേശി സാവരി, കോട്ടയം സ്വദേശി സാവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോബിഷിന്റെ അറസ്റ്റോടെ ഈ കേസിലെ സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം മൂന്നായി ഉയർന്നു.
​ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button