Uncategorized

ഡ്രൈ ഡേ മദ്യവിൽപ്പന: പത്തനാപുരം അന്റോണീസ് ടവർ ബാർ ഹോട്ടലിലെ സെക്യൂരിറ്റിക്കും ലൈസൻസിക്കുമെതിരെ കേസ്

ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയ പത്തനാപുരം അന്റോണീസ് ടവർ ബാർ ഹോട്ടലിലെ സെക്യൂരിറ്റി സിജു, ലൈസൻസ് വ്യവസ്ഥ ലംഘനത്തിനു ബാർ ലൈസൻസി അർച്ച് ആന്റണി എന്നിവർക്ക് എതിരെ കേസ് എടുത്തു.ബെവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യം വാങ്ങി ബാർ ഹോട്ടലിന്റെ ചുറ്റുമതിലിനുള്ളിൽ വെച്ച് അനധികൃതമായി വിൽപ്പന നടത്തിയ കുറ്റത്തിനാണ് സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ബെവ്‌കോ ഔട്ലെറ്റിൽ നിന്നും വിറ്റ 875 എം എൽ മദ്യവും ബാർ ഹോട്ടലിലെ വില്പനക്ക് അനുവദിച്ച 750 എം എൽ മദ്യവും കണ്ടെടുത്തു.കൂടാതെ, ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി മദ്യം സൂക്ഷിക്കാൻ അനുമതി ഇല്ലാത്ത സ്ഥലത്തു മദ്യം സൂക്ഷിച്ചതിനു ലൈസൻസിയായ ആർച്ച് ആന്റണിക്കെതിരെയും ലൈസൻസ് വ്യവസ്ഥാ ലംഘനത്തിന് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത മദ്യവില്പന കേസിലെ പ്രതിയായ സിജുവിനെ റേഞ്ച് ഓഫീസിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button