Uncategorized

61-ാം വയസ്സിൽ ലോക റെക്കോർഡ്; 5 മണിക്കൂർ പ്ലാങ്ക് ചെയ്ത് ചരിത്രം കുറിച്ച് ഡോണജീൻ വൈൽഡ്

അമേരിക്കയിൽ നടന്ന ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിൽ അഞ്ച് മണിക്കൂർ നീണ്ട പ്ലാങ്ക് റെക്കോർഡ് സ്വന്തമാക്കി 61 -കാരിയായ ഡോണജീൻ വൈൽഡ് . സ്ത്രീകളുടെ വിഭാഗത്തിൽ ഏറ്റവും ദൈർഘ്യമേറിയ അബ്ഡോമിനൽ പ്ലാങ്ക് എന്ന ലക്ഷ്യത്തോടെയാണ് അവർ ഈ കടുത്ത വെല്ലുവിളി ഏറ്റെടുത്തത്. മണിക്കൂറുകൾ പിന്നിട്ടിട്ടും തളരാതെ, അസാധാരണമായ ഇച്ഛാശക്തിയോടെ അവർ അഞ്ച് മണിക്കൂർ പൂർത്തിയാക്കുകയായിരുന്നു.

ഈ റെക്കോർഡ് നേട്ടത്തിന്റെ ദൃശ്യങ്ങൾ ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ’61-ാം വയസ്സിൽ, ഏറ്റവും കൂടുതൽ സമയം പ്ലാങ്ക് ചെയ്ത വനിതയെന്ന ലോക റെക്കോർഡ് ഡോണജീൻ വൈൽഡ് 5 മണിക്കൂർ സമയം കൊണ്ട് തകർത്തിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധി പേരാണ് ഡോണജീന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘ഇത് കാണുമ്പോൾ തന്നെ എന്റെ ശരീരം വേദനിക്കുന്നു’ എന്ന് ഒരാൾ കുറിച്ചു. ‘ഇത് അവിശ്വസനീയമാണ്! എന്റെ കണ്ണ് തള്ളിപ്പോയി’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button