Uncategorized
അടയ്ക്കാത്തോട് ശാന്തിഗിരിയിൽ കാട്ടാന കൃഷി നശിപ്പിച്ചു

ശാന്തിഗിരി: കേളകം പഞ്ചായത്തിലെ കോളിത്തട്ടിൽ കാട്ടാന കൃഷി നശിപ്പിച്ചു. വൈദ്യുതവേലി തകർത്താണ് വെള്ളിയാഴ്ച പുലർച്ചെ ആന ജനവാസകേന്ദ്രത്തി ലെത്തിയത്. കോളിത്തട്ടിലെ അട്ടക്കുളം രാജന്റെ കൃഷിടത്തിലെ തെങ്ങുകൾ, വാഴകൾ, കാപ്പി, ജാതി തൈകൾ എന്നിവയാണ് കാട്ടാന നശി പ്പിച്ചത്. മണത്തണ സെക്ഷൻ ഫോറസ്റ്റ്ഓഫീസർ
കെ. മനോജ്കുമാറിന്റെ നേതൃത്വത്തിൽ ബി.എഫ്.ഒ. എ.കെ. അനൂപ്, വാച്ചർമാർ ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി. കാട്ടാന തകർത്ത വൈദ്യുതവേലി വനപാലകർ പുനഃസ്ഥാപിച്ചു.




