Uncategorized
പുനലൂർ മോർഫിംഗ് കേസ്: എബിവിപി നേതാവ് അച്ചുതിനെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം പുനലൂർ സർക്കാർ പോളിടെക്നിക്കിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അച്ചുതിനെതിരെ രജിസ്റ്റർ ചെയ്ത് പൊലീസ്. അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ അച്യുത് എസ് എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റാണ്.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കളുടെയും ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച പ്രതി ചിത്രങ്ങൾ വിറ്റ് പണം നേടിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മോർഫിംഗ് കേസിൽ പൊലീസിൽ പരാതി നൽകിയ കോളേജ് അധികൃതർ വിദ്യാര്‍ത്ഥിയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.




