Uncategorized

സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ കിംഗ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ തിങ്കളാഴ്ച വൈകുന്നേരം ആക്രമണം ഉണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കേൽക്കുകയും നേരിയ തോതിൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുആക്രമണത്തെ തുടർന്ന് എമർജൻസി റെസ്പോൺസ് ടീമുകളും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ വൈദ്യസഹായം നൽകിയതായി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിലുണ്ടായ നഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സിവില്‍ ഏവിയേഷൻ മേഖലയുടെ സുരക്ഷിതത്വം നിലനിർത്തുന്നതിനുമുള്ള കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button