Uncategorized

ആഭരണപ്രേമികൾക്ക് തിരിച്ചടി; സ്വർണവില മുകളിലോട്ട്

സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് തിരിച്ചടി. സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ പൊന്നി​ന്റെ വില കുറഞ്ഞത് ആശ്വാസമായെങ്കിലും ഇന്ന് വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്നലെ ഒരു പവന് 1,09,440 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,10,200 രൂപയായാണ് വർധിച്ചത്. 720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്.ഒരു പവൻ സ്വർണത്തിന് 1,10,200 രൂപയാണെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,27,127 രൂപയോളമാകും. ഇന്നലെ ഒരു ​ഗ്രാമിന് 13680 രൂപയായിരുന്നു. ഇന്ന് അത് 13,775 രൂപയായി വർധിച്ചു.

ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ഓ​ഗസ്റ്റ് 6ന് രേഖപ്പെടുത്തിയ 18,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അത്.സ്വർണവില ഓരോ ദിവസവും ഏറിയും കുറഞ്ഞും ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button