Uncategorized

‘ദില്ലിയിൽ നടക്കുന്നത് കിരാതനടപടി, പിണറായിയെ അപായപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായത്, വെള്ളം പോലും കൊടുക്കാതെ 4 മണിക്കൂർ കൊണ്ടുനടന്നു’; എം ബി രാജേഷ്

ദില്ലി: ദില്ലിയിൽ നടക്കുന്നത് കിരാതമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ 82 വയസ്സുള്ള ഒരു നേതാവിനെ അറസ്റ്റ് ചെയ്ത് തെരുവീഥികളിലൂടെ കൊണ്ടു പോയി. വെള്ളം പോലും കൊടുക്കാതെ 4 മണിക്കൂർ കൊണ്ടുനടന്നു. പിണറായിയെ അപായപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായത്. കേരളത്തിന്റെ തെരുവുകളിൽ ആളിക്കത്തുന്ന പ്രതിഷേധം ഉണ്ടാകുമെന്ന് വ്യക്തമാക്കിയ എം ബി രാജേഷ് കേരളത്തിന്റെ മുഖ്യമന്ത്രി ഇതിനോട് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

മുതിർന്ന ഒരു നേതാവിനെ മോദി ഭരണകൂടം കൈകാര്യം ചെയ്ത രീതിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണം. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. രാജ്യത്തെ ഒരു തടങ്കൽ പാളയം ആക്കുകയാണ് മോദി ഭരണകൂടമെന്നും ജനാധിപത്യത്തിന് അള്ള് വെക്കുകയാണ് മോദി എന്നും എംബി രാജേഷ് വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button