Uncategorized

‘തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇടതുപക്ഷം നിശബ്ദമാകുന്നില്ല’; ഭരണഘടനയുടെ എല്ലാ മൂല്യങ്ങളെയും ആർ എസ് എസ് തകർക്കുന്നുവെന്ന് എ വിജയരാഘവൻ

ഭരണ വർഗം സ്വന്തം താല്പര്യം മുന്നോട്ടുകൊണ്ട് പോകാൻ സിപിഐഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എ വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ സംഘപരിവാറിന് നേട്ടം ഉണ്ടാക്കാൻ സാധിച്ചെന്നും അദ്ദേഹം വിമർശിച്ചു. സിപിഐഎം എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോ​ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ. സമരങ്ങൾക്ക് നേതൃത്വം നൽകാൻ ഇടത് സംഘടനകൾക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്. തെരഞ്ഞെടുപ്പിൽ സംഘപരിവാറിന് നേട്ടം ഉണ്ടാക്കാൻ സാധിച്ചു. കോൺഗ്രസിന് ഇന്ത്യയിൽ വലിയ സ്വീകാര്യത കുറഞ്ഞു. ഇന്ത്യ മുന്നണിയായി നിൽക്കുമ്പോഴാണ് കോൺഗ്രസ്‌ ശക്തമാകുന്നത്. മതനിരപക്ഷതയെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി തുറന്നു പറയുന്നു. ഭരണഘടനയുടെ എല്ലാ മൂല്യങ്ങളെയും ആർ എസ് എസ് തകർക്കുന്നു.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇടതുപക്ഷം നിശബ്ദമാകുന്നില്ല. സമരങ്ങൾക്ക് നേതൃത്വം നൽകാൻ ഇടത് സംഘടനകൾക്ക് സാധിക്കുന്നു. യുഡിഫ് സർക്കാർ അപകടകരമായ നിലപാട് സ്വീകരിക്കുന്നു. സിപിഐഎമ്മിനെ വേട്ടയാടുകയാണ് സംസ്ഥാന സർക്കാർ.
പിണറായി വിജയനെയും വർഷങ്ങളായി വേട്ടയാടുന്നു. പിണറായി വിജയന് വലിയ സ്വീകാര്യത ഉണ്ട് പിണറായിയുടെ സ്വീകാര്യത തകർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button