Uncategorized

ജനമനസില്‍ രൂപപ്പെട്ട പ്രതിച്ഛായയെ കുറിച്ച് UDF ആത്മപരിശോധന നടത്തണം’; സര്‍ക്കാരിന് മുന്നറിയിപ്പുമായി സമസ്ത

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം സുപ്രഭാതം എഡിറ്റോറിയല്‍. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത ക്ഷീണത്തിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ മുന്നറിയിപ്പ്. ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ജനമനസില്‍ രൂപപ്പെട്ട പ്രതിച്ഛായയെ കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടു എന്നുമാത്രമല്ല ജയിച്ചിടത്തും തോറ്റിടത്തും വോട്ട് ഗണ്യമായി കുറയുകയും ചെയ്തു.

22 സിറ്റിങ് സീറ്റുകളുമായി ഇറങ്ങിയ യുഡിഎഫിന് മൂന്ന് സീറ്റുകള്‍ നഷ്ടമായി. ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം അവിടങ്ങളിലെ തോല്‍വിക്ക് കാരണമായെന്നും സമസ്ത വിശദീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ജനപിന്തുണ അളക്കാന്‍ പര്യാപ്തമല്ലെങ്കിലും തെരഞ്ഞടുപ്പ് ഫലം നല്‍കുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കുന്നത് ശരിയല്ലെന്നാണ് സമസ്തയുടെ നിലപാട്. നാല് മാസം കൊണ്ട് സര്‍ക്കാരിന് എങ്ങനെ തിളക്കം നഷ്ടമായി ? ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ ? എന്ന ഗൗരവമായ ചോദ്യങ്ങളും സമസ്ത മുന്നോട്ട് വെക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button