Uncategorized
വി ഡി സതീശൻ നിയുക്ത കേരള മുഖ്യമന്ത്രി; സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിൽ ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ദില്ലിയിൽ നിന്നും പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.




