Uncategorized

കരയിലേക്ക് അടിഞ്ഞത് കിലോ കണക്കിന് മീനുകള്‍; പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് ബീച്ചില്‍ ചാള ചാകര

തൃശൂര്‍: പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് ബീച്ചില്‍ ചാള ചാകര. കരയിലേക്ക് അടിഞ്ഞത് കിലോ കണക്കിന് മീനുകള്‍. വിവരമറിഞ്ഞ് മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയത് നിരവധി പേര്‍. ആദ്യമൊക്കെ കുറച്ച് മീനുകളാണ് കരയിലേക്ക് എത്തിയതെങ്കിലും പിന്നീട് ഓരോ തിരയിലും കിലോ കണക്കിന് മീനുകളാണ് അടിഞ്ഞു തുടങ്ങിയത്.അരമണിക്കൂറോളം ഇത്തരത്തില്‍ മീനുകള്‍ കരയിലേക്ക് എത്തി.ആഴക്കടലില്‍നിന്ന് വള്ളങ്ങളുടെ വലയില്‍ പെടാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍ പെട്ടാണ് ചാളകളകള്‍ കരയിലേക്ക് അടിച്ചുകയറുന്നത്. കരയിലേക്ക് തുടരെത്തുടരെ മീനുകള്‍ അടിച്ചുകയറുന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ക്കും കടല്‍ കാണാനും സവാരിക്കിറങ്ങിയവര്‍ക്കും ആവശ്യത്തിലധികം മീനുകള്‍ കിട്ടി. കടലില്‍ ഒരോ സമയം നിരവധി വള്ളങ്ങള്‍ ഒരുമിച്ച് മത്സ്യബന്ധനം നടത്തുന്ന സമയത്ത് ഇത്തരത്തില്‍ ഇടക്കിടക്ക് ഇവിടെ മത്സ്യം കരക്കടിയാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വഞ്ചിക്കാരുടെ വലകളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂട്ടത്തോടെ പായുന്നതിനിടയില്‍ ശക്തമായ തിരമാലകളിലും അടിയൊഴുക്കിലും പെട്ട് മീനുകള്‍ കരയിലേക്ക് തള്ളിക്കയറുന്ന പ്രതിഭാസമാണിത്.കടല്‍ത്തീരത്ത് വെള്ളി വിതറിയതുപോലെ ചാളകള്‍ തുള്ളി ചാടുന്നത് കാണാനും നല്ല കൗതുകമാണ്. തീരത്തടിഞ്ഞ മീനുകള്‍ പെറുക്കിയെടുക്കാന്‍ കുട്ടികളും സ്ത്രീകളും അടക്കം വലിയൊരു വിഭാഗം ആളുകളാണ് പാത്രങ്ങളും ചാക്കുകളുമായി കടപ്പുറത്ത് എത്തിയത്. പലര്‍ക്കും വീട്ടാവശ്യത്തിനുള്ള മത്സ്യത്തിന് പുറമെ വില്‍ക്കുവാനും ഇവിടെനിന്ന് മത്സ്യം ലഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button