വിതരണ മേഖലയെയും സ്വകാര്യവത്ക്കരിക്കുന്നു’; വിമർശിച്ച് പിണറായി വിജയൻ

കേരളം സാമാനതകൾ ഇല്ലാത്ത പ്രതിസന്ധി നേരിടുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഇത് ആരും പ്രതീക്ഷിച്ചതല്ലെന്നും വൈദ്യുതി മേഖല വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്ക് കാരണം യുഡിഎഫിന്റെ സംഭാവനയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം യുഡിഎഫ് സർക്കാരിനെ വിമർശിച്ചത്.ഉപയോഗം കൂടുന്നതിന് അനുസരിച്ചു സർക്കാർ കാര്യങ്ങൾ മാനേജ് ചെയ്തില്ല. അധിക വൈദ്യുതി വാങ്ങിയില്ല. വൈദ്യുതി മനുഷ്യന്റെ അടിസ്ഥാന ആവിശ്യം ആയി കാണണം. അതിനെ വാണിജ്യ വസ്തുവായി കാണരുത്. കോൺഗ്രസ്, ബിജെപി അതിനെ വാണിജ്യ വസ്തു ആയിയാണ് കണ്ടത്. രാജ്യത്തിന്റെ ഊർജ മേഖലയെ സ്വകാര്യവത്കരിക്കുന്നു. അദാനി, അംബാനി തുടങ്ങിയ ആളുകളുടെ കയ്യകളിൽ ഈ മേഖല എത്തി.
നാട്ടിൽ വലിയ പ്രതിസന്ധി ഉണ്ടെന്ന് കാണിക്കാൻ ശ്രമം നടക്കുന്നു. അതുവഴി സ്വകാര്യവത്കരണം നടത്താൻ ആണ് നീക്കം. വിതരണ മേഖലയെയും സ്വകാര്യവത്കരിക്കയാണ്. കേന്ദ്രം നടപ്പിലാക്കുന്ന സ്വകാര്യവത്കരണ നയങ്ങൾ ഈ മേഖലയെ തകർക്കും. എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന്റെ ശ്രമങ്ങളെ എല്ലാം ചെറുത്തിരുന്നു. പക്ഷെ കോൺഗ്രസ് നവ ഉദാരവത്കരണ നയങ്ങൾ നടപ്പിലാക്കുന്നു. 1996 യിൽ എൽഡിഎഫ് വൈദ്യുതി പ്രതിസന്ധി പരിഹരിക്കും എന്ന് പറഞ്ഞു. പിന്നീട് അത് എൽഡിഎഫ് നടപ്പിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.




