Uncategorized
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു, 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 1000 രൂപ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,640 രൂപയും പവന് 1,09,120 രൂപയും ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ രാവിലെ സ്വർണം പവന് 1840 രൂപ ഇടിഞ്ഞ് ഗ്രാമിന് 13,765 രൂപയിലും പവന് 1,10,120 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അതിന് ശേഷം ഉച്ചക്ക് പവന് 800 രൂപ വീണ്ടും കുറഞ്ഞ് 1,09,320 രൂപയായിരുന്നു. എന്നാൽ, സംസ്ഥാനത്ത് വെള്ളി വില വർധിക്കുകയാണ് ചെയ്തത്. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.




