Uncategorized
ഹോസ്റ്റലിലെ പ്രേതക്കഥ, വിദ്യാർഥിനികളെ കാണാനില്ലെന്ന് അഭ്യൂഹം, പീഡനാരോപണവും; സംഘർഷഭരിതമായി പഞ്ചാബിലെ രണ്ട് ക്യാമ്പസുകൾ; അന്വേഷണം

ചണ്ഡീഗഢ്: പഞ്ചാബിലെ രണ്ട് സർവകലാശാല ക്യാമ്പസുകളിലുണ്ടായ സംഘർഷത്തിൽ കൂടുതൽവിവരങ്ങൾ പുറത്ത്. രാജ്പുരയ്ക്ക് സമീപത്തെ ചിത്കര സർവകലാശാല, ജലന്ധറിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാല(എൽപിയു) എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങൾ സംബന്ധിച്ചാണ് ദേശീയമാധ്യമങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.സെപ്റ്റംബർ 25-നാണ് ചിത്കര സർവകലാശാല ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധവും പിന്നാലെ സംഘർഷവുമുണ്ടായത്. 26,27 തീയതികളിലായി എൽപിയു ക്യാമ്പസിലും വിദ്യാർഥികളുടെ പ്രതിഷേധവും അക്രമസംഭവങ്ങളുമുണ്ടായി. 140 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ രണ്ട് ക്യാമ്പസുകളിലും വിദ്യാർഥി പ്രതിഷേധത്തിന് കാരണമായത് ചില വ്യാജ പ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത ലൈംഗികാരോപണങ്ങളുമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്




