Uncategorized

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അം​ഗമായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

മലപ്പുറം: വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖ ജീവനക്കാരനായ കെ.ടി. നൗഫലിനെയാണ് ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തത്. സിപിഎം മങ്കട ഏരിയാ കമ്മിറ്റി അം​ഗവും ഡിവൈഎഫ്ഐ നേതാവുമാണ് നൗഫൽ. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയാണ് ഇയാൾക്കെതിരേ പരാതി നൽകിയിരുന്നത്കഴിഞ്ഞ നവംബർ മുതൽ ഈ വർഷം ഓ​ഗസ്റ്റ് വരെയുള്ള പെൻഷൻ തുകയായ 20,000 രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ വീട്ടമ്മ പൊലീസിലും പരാതി നൽകിയിരുന്നു. പെൻഷൻ തുക തട്ടിയെടുത്ത സംഭവം വിവാദമായതോടെ നൗഫലിനെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button