Uncategorized

നേപ്പാളിലേക്ക് തീർഥയാത്ര പോയ പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല

മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല. ​ഓസ്ട്രേലിയൻ പൗരത്വമുള്ള പൊന്നാനി തൃക്കാവ് സ്വദേശി ശ്രീധരൻ അയ്യരെയും കുടുംബത്തെയുമാണ് കാണാതായത്.

മിന്നൽ പ്രളയത്തിൽ നിരവധി മലയാളഇകളെ കാണാതായിരുന്നു. അതിന് ശേഷമാണ് ഇങ്ങനെയൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുന്നത്. ​ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി, മക്കളായ റിഷദ് (24), രുദ്ര (22) എന്നിവരെയാണ് കാണാതായിരിക്കുന്നത്.

നേപ്പാളിലെ മിന്നൽ പ്രളയത്തിന് മൂന്ന് മണിക്കൂർ മുൻപാണ് കുടുംബം അവസാനമായി ബന്ധുക്കളെ ഫോണിൽ വിളിച്ചത്. ​കഴിഞ്ഞ 21-നാണ് ഇവർ ഓസ്ട്രേലിയയിൽ നിന്ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button