Uncategorized

മുണ്ടംവേലിയിലെ ഫ്ലാറ്റ് നിവാസികൾക്കെതിരായ പരാമർശം പിൻവലിക്കുന്നു; അപാകതകൾ പരിഹരിക്കേണ്ടത് സർക്കാർ: കെ ജെ മാക്സി

കൊച്ചി: മുണ്ടംവേലിയിലെ പി ആന്റ് ടി ഫ്ലാറ്റിലെ താമസക്കാർക്കെതിരെയുള്ള അധിക്ഷേപ പരാമർശം പിൻവലിക്കുന്നെന്ന് മുൻ എംഎൽഎ കെ ജെ മാക്സി ട്വന്റിഫോറിനോട്. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പിൻവലിക്കുന്നു. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തും എന്ന് പറഞ്ഞാൽ ഭയപ്പെടുന്നില്ലെന്നും കെ ജെ മാക്സി പറഞ്ഞു. ഫ്ലാറ്റിലെ ശോച്യാവസ്ഥയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് താമസക്കാർ. അധിക്ഷേപ പരാമർശത്തിൽ ഇന്ന് കെ ജെ മാക്സിയുടെ വീട്ടിലേക്ക് താമസക്കാർ മാർച്ച് നടത്തും.

നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്ന് കെജെ മാക്സി പറഞ്ഞു. എൽഡിഎഫിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്ന് കെജെ മാക്സി വിശദീകരിച്ചു. അവർ അവരുടെ ആവശ്യത്തിനുവേണ്ടി ഇപ്പോൾ സർക്കാരിനൊപ്പം നിന്നതാകുമെന്നും അതിന് അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button