അടക്കാത്തോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആറളം ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

കേളകം ഗ്രാമപഞ്ചായത്തിലെ അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും ആറളം ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അടക്കാത്തോട് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് ജെഫി എം. ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, ക്ഷീരസംഘം സെക്രട്ടറി സന്തോഷ് ജോസഫ് മണ്ണാർകുളം, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ സുനിതാ രാജുവാധ്യർ, സിജി സുരേന്ദ്രൻ, പി.എ. അബ്ദുൽ സലാം, പഞ്ചായത്ത് അംഗങ്ങളായ ജോർജ് കുട്ടി താനുവേലിൽ, ബിനു എടാൻ, അർജുൻ കുന്നേൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഡോക്ടർ ഷഫ്ന, ഡോക്ടർ എൻ. നിൻഷാ, ഡോക്ടർ മഞ്ജു മാത്യൂ, ഡോക്ടർ രശ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുകയും വിവിധ വിഷയങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ നയിക്കുകയും ചെയ്തു




