Uncategorized
വർക്കലയിൽ ജീവനൊടുക്കാൻ ശ്രമിച്ച് 83കാരി

വർക്കലയിൽ 83കാരി വായോധിക ജീവനൊടുക്കാൻ ശ്രമിച്ചു. വീടിന്റെ ടെറസിലെ സൺഷേഡിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമം നടത്തുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. വർക്കല തറട്ടയിൽ സുധാ മന്ദിരത്തിൽ താമസിക്കുന്ന സുധയെയാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ രക്ഷപ്പെടുത്തിയത്.വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സുധയെ മക്കൾ സംരക്ഷിക്കുന്നില്ലാന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് മക്കളുള്ള സുധയുടെ ഒരു മകൻ മരിച്ചിരുന്നു. മരിച്ച മകനാണ് സുധയെ സംരക്ഷിച്ചിരുന്നതെന്നും ബാക്കി രണ്ടു മക്കൾ സംരക്ഷിക്കുന്നില്ലെന്നുമാണ് ആരോപണം. സുധയ്ക്ക് നാട്ടുകാരാണ് ഇപ്പോൾ ഭക്ഷണം നൽകുന്നത്.
കൂടാതെ, സുധ താമസിക്കുന്ന വീട് ജപ്തിയുടെ വക്കിലാണെന്നുമാണ് വിവരം.




