Uncategorized

മാഹിയിൽ നിന്ന് കർണാടകത്തിലേക്ക് കടത്താൻ ശ്രമിച്ച 70 ലിറ്റർ മദ്യം എക്സൈസ് സംഘം പിടികൂടി; ഒരാൾ പിടിയിൽ

​ഇരിട്ടി: മാഹിയിൽ നിന്ന് കർണാടകത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 70 ലിറ്റർ മാഹി മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ബംഗളൂരു സ്വദേശി രവി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു.
​ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ പുന്നാട് വെച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മദ്യം കണ്ടെടുത്തത്. കാറിന്റെ ഡിക്കിയിലും മറ്റ് ഭാഗങ്ങളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. പരിശോധനാ സമയത്ത് കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
​ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഉമ്മർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷൈബി കുരിയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഘവൻ, പി. ആദർശ്, കെ. നിവിൻ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ പി. സുഗേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button