Uncategorized
വിദേശയാത്രയ്ക്ക് അനുമതി തേടി റാപ്പർ വേടൻ ഹൈക്കോടതിയിൽ

കൊച്ചി: വിദേശത്ത് പോകാൻ അനുമതി തേടി ക്രിമിനൽ കേസുകളിൽ പ്രതിയായ റാപ്പര്‍ വേടൻ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം എന്നാണ് വേടന്റെ ആവശ്യം. പ്രത്യേകമായി തയ്യാറാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കോടതി നിർദേശം നല്കി. കേസ് വിവരങ്ങൾ, കോടതി ഉത്തരവുകൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. രണ്ടാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാകണമെന്നും കോടതി നിര്‍ദേശിച്ചു. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടന്.



