Uncategorized
മുഖ്യമന്ത്രി നികുതി വരുമാനം വർധിച്ചുവെന്ന അവകാശവാദം ഉയർത്തമ്പോൾ ഓർമ്മ വരുന്നത് ശിക്കാരി ശംഭുവിന്റെ കഥ: കെ എൻ ബാലഗോപൽ

മുഖ്യമന്ത്രി നികുതി വരുമാനം വർധിച്ചുവെന്ന അവകാശവാദം ഉയർത്തമ്പോൾ ഓർമ്മ വരുന്നത് ശിക്കാരി ശംഭുവിന്റെ കഥയെന്ന് കെ എൻ ബാലഗോപൽ. പൂ പോലും അറിയാതെ വണ്ട് തേൻ കുടിക്കുന്നത് പോലെ അദ്ദേഹം കേരളത്തിന്റെ ഖജനാവിലേക്ക് പണം എത്തിച്ചുവെന്നാണ് പറയുന്നത്. എങ്ങനെയാണ് ആളുകൾക്ക് ഇങ്ങനെ നുണകൾ അടിച്ചുവിടാൻ കഴിയുകയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒക്ടോബറിൽ കേരളത്തിന്റെ നികുതി വരുമാനം വർധിച്ചത് ലോട്ടറിയുടെ മേലുള്ള നികുതി കൂട്ടിയത് അടക്കമുള്ള കാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. വി ഡി സതീശന്റെ നടത്തിയ ചില പഴയ പ്രസ്താവനകളെയും കെ എൻ ബാലഗോപൽ എടുത്തു പറയുന്നുണ്ട്.




