Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽലഹരി വിരുദ്ധ മെഗാ വോക്കത്തണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും സംഘടിപ്പിച്ചു

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മെഗാ വോക്കത്തണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വോക്കത്തൺ കേളകം ടൗണിലൂടെ സഞ്ചരിച്ച് കേളകം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു .കേളകം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ മെൽവിൻ വിൻസെന്റ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് എൻ എസ് എസ് വൊളണ്ടിയർമാർക്ക്തൂഫാൻ കമാൻഡോ ക്യാപ്പ് അണിയിച്ചു.പേരാവൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ ബാബുമോൻ ഫ്രാൻസിസ് ലഹരിവിരുദ്ധ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്,മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജീമോൾ വെട്ടുവേലിൽ ,സ്കൗട്ട് മാസ്റ്റർ കെ വി ബിജു ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ,ന്യൂട്ടൻ കെ ജെ തുടങ്ങിയവർ സംസാരിച്ചു. അഭിയ പി അനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ എസ് എസ് വൊളണ്ടിയർമാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ സ്കിറ്റ്,ലഹരി വിരുദ്ധ ഗാനാവതരണം,തുടങ്ങിയവയും കേളകം ബസ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button