Uncategorized
62 വയസ്സുള്ള രോഗിയുടെ 6 സെന്റീമീറ്റർ നീളവും വീതിയുമുള്ള വൃക്കക്കല്ല് വിജയകരമായി നീക്കം ചെയ്തു, കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ

കണ്ണൂർ: 62 വയസ്സുള്ള രോഗിയുടെ വലത് വൃക്കയിൽ 6 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള വൃക്കക്കല്ല് പൂർണ്ണമായും നീക്കം ചെയ്ത് അപൂർവ ശസ്ത്രക്രിയയിൽ വിജയം കൈവരിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. മുറിവുകളോ ഡ്രെയിനേജ് ട്യൂബുകളോ ഇല്ലാതെ, ഏറ്റവും നൂതനമായ ഷീത്ത്‌ലെസ് ആർ ഐ ആർ എസ് (Sheathless RIRS ( ZS procedure (Zero Sheath) using advanced DISS ( ZS system) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൃക്കയിലെ കൂറ്റൻ ‘സ്റ്റാഗ്ഹോൺ’ കല്ല് വിജയകരമായി നീക്കം ചെയ്തത്. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. ഈ രീതിയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ കല്ലുകളിൽ ഒന്നാണിത്




